മുംബൈ > ഇന്ത്യാ മുന്നണിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഞ്ചു സമിതിയെ പ്രഖ്യാപിച്ചു. ഏകോപനം, പ്രചാരണം, സമൂഹമാധ്യമം, മാധ്യമം, ഗവേഷണം എന്നീ കമ്മിറ്റികളാണ് രൂപീകരിച്ചത്. മിക്ക രാഷ്ട്രീയ പാർടികളും പ്രതിനിധികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിലവിൽ പേര് നിർദ്ദേശിക്കാത്ത പാർടികൾ പിന്നീട് പേരുകൾ നൽകും.
പ്രചാരണ സമിതി
ഗുർദീപ് സിങ് സപ്പൽ, സഞ്ജയ് ജാ, അനിൽ ദേശായ്, സഞ്ജയ് യാദവ്, പി സി ചാക്കോ, സമ്പൽ സോറൻ, കിരൺ മയി നന്ദ, സഞ്ജയ് സിങ്, ബിനോയ് വിശ്വം, ഹസ്നെയിൻ മസൂദി, ഷാഹിദ് സിദ്ദിഖി, എൻ കെ പ്രേമചന്ദ്രൻ, ജി ദേവരാജൻ, രവി റായ്, തിരുമണവാളൻ, കെ എം ഖാദർ മൊയ്തീൻ, ജോസ് കെ മാണി, അരുൺകുമാർ (സിപിഐ എം).
സമൂഹമാധ്യമം
സുപ്രിയ ശ്രീനദെ, സുമിത് ശർമ, ആഷിഷ് യാദവ്, രാജീവ് നിഗം, രാഘവ് ചന്ദ, അവിന്ദാനി, ഇൽതി ജ മെഹബൂബ, ബാലചന്ദ്ര കാംഗോ, ഇഫ്റാ ജാ, വി അരുൺകുമാർ, പ്രഞ്ചൽ (സിപിഐ എം).
മാധ്യമം
ജയ്റാം രമേഷ്, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാദ്, രാഘവ് ചന്ദ, രാജീവ് രഞ്ചൻ, ആഷിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാർ, മനീഷ് കുമാർ, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തൻവീർ സാദിഖ്, പ്രശാന്ത് കന്നോജ, നരേൻ ചാറ്റർജി, സുചേത ദേ, മൊഹിത് ഭാൻ, പ്രഞ്ചൽ (സിപിഐ എം).
ഗവേഷക വിഭാഗം
അമിതാഭ് ദുബെ, സുബോദ് മേത്ത, പ്രീയങ്ക ചതുർവേദി, വന്ദന ചവാൻ, കെ സി ത്യാഗി, സുദിവ്യ കുമാർ സോനു, ജാസ്മിൻ ഷാ, അലോക് രഞ്ചൻ, ഇമ്രാൻ നബി ദർ, ആദിത്യ.