ആര്‍ത്തവം വേഗത്തില്‍ ആയില്ലെങ്കില്‍ മിക്ക സ്ത്രീകള്‍ക്കും ടെന്‍ഷനാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ? അതുപോലെ, രക്തക്കുറവാണോ? എന്നിങ്ങനെ ടെന്‍ഷന്‍ അധികമായിരിക്കും. ആര്‍ത്തവം താളംതെറ്റുന്നതിന് പിന്നില്‍ ചിലപ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഇത്തരം 5 ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.