ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് എല്ലാവർക്കുമറിയാം. ദൈനംദിന ഭക്ഷണക്രമത്തിൽ പതിവായി ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നവർ ധാരാളമുണ്ട്. ഡ്രൈ ഫ്രൂട്ട്സുകളിൽ പ്രധാനിയാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. മനുഷ്യ ശരീരത്തിന് ആവശ്യമായ പലതും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട് ഒക്കെ കുതിർത്ത് കഴിക്കുന്നത് പോലെ തന്നെ ഏറെ നല്ലതാണ് അത്തിപ്പഴവും.