ചിക്കന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിമൂത്ത് വായില്‍ നിന്നും വെള്ളം വരുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വീട്ടില്‍ ചിക്കന്‍ കറിവെച്ചാല്‍ മണം അടിച്ചട്ട് കൊതിയടക്കാന്‍ സാധിക്കാറില്ല. ചിലപ്പോള്‍ എന്നും ചിക്കന്‍ വെച്ച് കൊടുത്താല്‍ അത് കഴിക്കുന്നവരും ഉണ്ട്. ചിക്കന്‍ കഴിക്കണം. അതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ നമ്മളുടെ പേശികളുടെ ബലത്തിന് അനിവാര്യമാണ്. എന്നാല്‍, ഇതേ ചിക്കന്‍ അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൂത്രാശയ അണുബാധയ്ക്ക് വരെ ഇത് കാരണമാണ്. ചിക്കന്‍ അമിതമായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.