കുളി കഴിഞ്ഞാല്‍ പിന്നെ വെള്ളം തുടയ്ക്കാനെടുത്ത ടവ്വല്‍ മിക്കതും ഒന്നെങ്കില്‍ ബാത്ത്‌റൂമില്‍ തന്നെ ഇടും. അല്ലെങ്കില്‍ കസേരയില്‍, അതുമല്ലെങ്കില്‍ വാതിലിന്റെ മുകളില്‍ തൂക്കി ഇടുന്നവരാണ് മിക്കവരും. വെല്ലപ്പോഴും അലക്കുമ്പോള്‍ അതിന്റെ കൂടെ ബാത്ത് ടവ്വലും ചേര്‍ത്ത് ഇടുന്നവരും ഉണ്ട്. ചിലര്‍ കുളി കഴിഞ്ഞ് വെള്ളം ഒപ്പി എടുത്തതിന് ശേഷം വെള്ളത്തില്‍ ഒന്ന് നനച്ച് പിഴിഞ്ഞ് കൊണ്ടുവന്നിടും. നമ്മള്‍ സാധാ വസ്ത്രങ്ങള്‍ ദിവസേന അലക്കുന്നത്ര പരിഗണന പോലും ചിലപ്പോള്‍ ബാത്ത് ടവ്വലിന് നല്‍കാറില്ല. എന്നാല്‍, കൃത്യമായി വൃത്തിയില്‍ അലക്കി കൊണ്ട് നടന്നില്ലെങ്കില്‍ ബാത്ത് ടവ്വലും കുറച്ച് പ്രശ്‌നക്കാരന്‍ തന്നെയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.