റിയാദ്> കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് മലാസ് ഏരിയയുടെ കീഴിൽ തഹ്ലിയയിൽ രൂപീകരിച്ചു. കേളിയുടെ ഏറ്റവും അധികം മെമ്പർഷിപ്പുള്ള മലാസ് ഏരിയക്ക് കീഴിലെ ഒലയ്യ യൂണിറ്റിനെ ഓഗസ്റ്റ് 18 വെള്ളിയാഴ്ച്ച നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് രണ്ടായി വിഭജിച്ചത്. ഒലയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുലൈമാൻ പേരനോട് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് നിയാസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും, സൈബർ വിങ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ രാഷ്ട്രീയ-സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട് ചാലി, ഒലയ്യ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുറുശ്ശി, ട്രഷറർ സിംനേഷ്, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കരീം പൈങ്ങോട്ടൂർ, സമീർ, റെനീസ്, ഗിരീഷ് കുമാർ, എന്നിവരെ കൂടാതെ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒലയ്യ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ലബീബ് (പ്രസിഡന്റ്), അമർ പി (സെക്രട്ടറി), സുരേഷ് പള്ളിയാലിൽ (ട്രഷറർ) എന്നിവരെയും പുതിയ യൂണിറ്റ് തഹ്ലിയായുടെ ഭാരവാഹികളായി സുലൈമാൻ പേരനോട് (പ്രസിഡന്റ്), മുരളി കൃഷ്ണൻ (സെക്രട്ടറി), പ്രശാന്ത് ബി (ട്രഷറർ) എന്നിവരെയും ജനറൽ ബോഡി തെരഞ്ഞെടുത്തു. തഹ്ലിയ യൂണിറ്റ് സെക്രട്ടറി മുരളി കൃഷ്ണൻ യോഗത്തിന് നന്ദി പറഞ്ഞു.