ജിദ്ദ > ഹജ്ജ് വേളയിൽ മീനായിലും അറഫായിലും സേവന പ്രവർത്തനങ്ങൾ നടത്തിയ ഓഐസിസി വളണ്ടിയർമാരെയും മക്ക, മദീന ഏരിയാ കമ്മിറ്റികളെയും ഓഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി ആദരിച്ചു.
സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ കാവേരിയിൽ ജിദ്ദയിൽ സജീവമായി പ്രവർത്തിച്ച വളണ്ടിയർമാരെയും ഓഐസിസി ജിദ്ദ റീജ്യണൽ കമ്മിറ്റി ചടങ്ങിൽ ആദരിച്ചു.
മക്കാ ഏരിയാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്ട്, ഭാരവാഹികളായ ഷാജി ചുനക്കര, സാക്കീർ കൊടുവള്ളി, നിസാം കായംകുളം എന്നിവർ ചേർന്ന് ഗ്ലോബൽ കമ്മിറ്റി അംഗവും സീനിയർ നേതാവുമായ ചെമ്പൻ അബ്ബാസിൽ നിന്നും മെമെന്റോ സ്വീകരിച്ചു. മദീന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് അബ്ദുൽ ഹമീദ് പെരുമ്പറമ്പിൽ ഗ്ലോബൽ കമ്മിറ്റി അംഗവും ഹെല്പ് സെൽ കൺവീനറുമായ അലി തേക്ക്തോടിൽ നിന്നും മെമെന്റോ സ്വീകരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് കെ ടി എ മുനീർ അദ്ധ്യക്ഷനായി. അലി തേക്കുതോട് , നാസിമുദ്ദീൻ മണനാക്ക് , ഷാനിയാസ്, അബ്ദുൽ ഹമീദ്, ഉണ്ണിമേനോൻ, സി സി ഷംസു, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, യൂനുസ് കാട്ടൂർ, മുജീബ് മൂത്തേടം എന്നിവർ സംസാരിച്ചു.
പ്രിൻസാദ്, അഷ്റഫ് കൂരിയാട്, സിദ്ദീഖ് പുല്ലംങ്കോട്, അനിൽ മുഹമ്മദ്, നാസർ സൈൻ, ഷെരീഫ് തിരുവനന്തപുരം, അനിൽ കുമാർ കണ്ണൂർ, സുബ്ഹാൻ വണ്ടൂർ, നിഷാദ് യഹ്യ, സക്കീർ ചെമ്മണ്ണൂർ,അഭിലാഷ് ഹരികുമാർ, ശാംനാട് തിരുവനന്തപുരം, സഹിർ ഖാൻ സി സി ,ഉസ്മാൻ കുണ്ട്കാവ് , അബ്ദുൽ ഗഫൂർ വണ്ടൂർ, പ്രവീൺ കണ്ണൂർ, സമാൻ വാഴക്കാട്, ഇബ്രാഹിം വാഴക്കാട്, ഷാഹിദ പുറക്കാട്, അമീർ മടപ്പള്ളി, നവാസ് ബീമാപള്ളി എന്നിവർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും അഷ്റഫ് വടക്കേകാട് നന്ദിയും പറഞ്ഞു.