ദോഹ> യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില് മേഖലാ അടിസ്ഥാനത്തില് യൂണിറ്റ് കമ്മിറ്റികള് രൂപീകരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി യുവകലാസാഹിതി അല് ഖോര് യൂണിറ്റിന് രൂപം നല്കി.
ഐ സി സി യില് ചേര്ന്ന യോഗത്തില് യൂണിറ്റ് പ്രസിഡന്റായി ജിഷാറിനേയും, സെക്രട്ടറിയായി നിയസിനെയും, വൈസ് പ്രസിഡന്റായി അനീഷിനെയും, ജോ:സെക്രട്ടറിയായി അ ജീഷിനെയും , ട്രഷററായി ഹനീഫയെയും തെരഞ്ഞെടുത്തു.
ഷഹീര് അധ്യക്ഷത വഹിച്ച യൂണിറ്റ് രൂപീകരണയോഗം യുവകലാസാഹിതി രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ഷാനവാസ് തവയില് ഉത്ഘാടനം ചെയ്തു. യുവകലാസാഹിതി സെക്രട്ടറി ജീമോന് ജേക്കബ്, യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, യുവകലാസാഹിതി വൈസ് പ്രസിഡന്റ് ഷാന് പേഴുംമൂട് തുടങ്ങിയവര് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം എന് .കെ പ്രകാശന് സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു .















