ദോഹ> ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്ക്കിള് ഖത്തറില് 13 കേന്ദ്രങ്ങളില് ഫ്രീഡം അസംബ്ലികള് സംഘടിപ്പിച്ചു.സെക്ടര് കമ്മിറ്റി കളുടെ നേതൃത്വത്തില് അല്ഖോര്, ഉം സലാല്, മദീന ഖലീഫ, അല് സദ്ദ്, മുശൈരിബ്, മര്ഖിയ, സനയ്യ, അസ്പെയര്, ഐന്ഖാലിദ്, ശഹാനിയ, വക്ര, മുഗളിന, ഹിലാല് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികള് നടന്നത്.
അസംബ്ലി, ദേശഭക്തി ഗാനം, സന്ദേശപ്രഭാഷണം, ഫ്രീഡം വാള്,സ്പോട്ട് ക്വിസ്, മധുര വിതരണം തുടങ്ങിയ സെഷനുകള് കൊണ്ട് പ്രവാസികള്ക്കു വ്യത്യസ്തമായ സ്വാതന്ത്ര്യദിന അനുഭൂതി ലഭിക്കുന്നതായിരുന്നു പരിപാടികള് .രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രതിനിധികളായി മുരളി തൊയ്യക്കാവ്, സൈമണ് വര്ഗീസ്, ഷഫീര് പലപ്പെട്ടി, ഷഫീര് വാടാനപ്പള്ളി, സാജിദ് മാട്ടൂല്, ആര് എസ് സി നാഷനല് ചെയര്മാന് ശകീര് ബുഖാരി, ജനറല് സെക്രട്ടറി ഉബൈദ് വയനാട് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള് വ്യത്യസ്ഥ കേന്ദ്രങ്ങളില് പങ്കെടുത്തു.
‘പ്രൗഡ് ടു ബി ആന് ഇന്ഡ്യന് ‘ എന്ന ശീര്ഷകത്തിലാണ് പരിപാടികള് ആസൂത്രണം ചെയ്തത്.















