വായ്നാറ്റം പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് പലപ്പോഴും ആത്മവിശ്വാസക്കുറവും മററുള്ളവരോട് സംസാരിയ്ക്കാനോ ചിരിയ്ക്കാനോ പോലും മടിയുമെല്ലാമുണ്ടാക്കും. എത്രയൊക്കെ വായയും പല്ലും വൃത്തിയാക്കിയിട്ടും വായ്നാറ്റം പോകാത്തതാണ് പലരേയും അലട്ടുന്ന പ്രശ്നവും. വായ്നാറ്റം രണ്ടു തരമുണ്ട്. രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ഈ പ്രശ്നം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഇതല്ലാതെ ചില പ്രേേത്യക തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അതായത് വെളുത്തുള്ളി പോലുളളവ കഴിച്ചാലും ഇതുണ്ടാകും. ഇത് താല്‍ക്കാലിക പ്രശ്നമാണ്. എന്നാല്‍ സ്ഥിരം വായ്നാറ്റമുള്ളവരുണ്ട്.