അബുദാബി -> അൽഷംഖയിലും, അൽഷവാമേഖയിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി രണ്ട് നടപ്പാതകൾ ഉദ്ഘാടനം ചെയ്തു. 4356.81 ലീനിയർ മീറ്ററുള്ള റണ്ണിംഗ് ട്രാക്കും, 465.08 ചതുരശ്ര മീറ്റർ റബ്ബർ ഫ്ലോറിംഗും ഉൾപ്പെടുന്നതാണ് 8713.62 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ഷംഖ നടപ്പാത.രണ്ട് ദിശാസൂചന ബോർഡുകൾക്കൊപ്പം മൊത്തം 18 ഉപകരണങ്ങളും സ്പോർട്സ് ഉപകരണങ്ങളും സജ്ജീകരിച്ചുകൊണ്ട് മുൻസിപ്പാലിറ്റി നടപ്പാതയുടെ കായിക സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തി. കൂടാതെ, നടപ്പാതയുടെ വൃത്തിയും ആരോഗ്യകരമായ അന്തരീക്ഷവും നിലനിർത്താൻ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങൾ ആകർഷകമാക്കുന്നത്തിന് 42 ഫിക്ചറുകളുള്ള ലൈറ്റിംഗ് തൂണുകളും കുട ലൈറ്റിംഗും നടപ്പാതയിൽ സ്ഥാപിച്ചിട്ടുണ്ട്.
അൽഷവാമേഖ് നടപ്പാതയ്ക്ക് 230.04 ചതുരശ്ര മീറ്റർ റബ്ബർ ഫ്ലോറിംഗും, 3789 ചതുരശ്ര മീറ്റർ റണ്ണിംഗ് ഏരിയയും 1894.5 ലീനിയർ മീറ്റർ റണ്ണിംഗ് ട്രാക്കുമുണ്ട്. 7 കുടകൾ, 8 കായിക ഉപകരണങ്ങൾ, 9 സീറ്റുകൾ, 7 വേസ്റ്റ് ബിന്നുകൾ, 18 ലൈറ്റിംഗ് ഫിക്ചറുകൾ, 2 മാർഗ്ഗനിർദ്ദേശ ബോർഡുകൾ എന്നീ സൗകര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.