കൊച്ചി > എസിസിഎ, സിഎംഎ- യുഎസ്എ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ. ‘എക്സോൾട്ട് 2023’ എന്ന് പേരിട്ടിരുന്ന അനുമോദന ചടങ്ങിൽ സ്ഥാപനത്തിന്റെ ഭാഗമായിരുന്ന 800ലധികം വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. എസിസിഎ അഫീലിയേറ്റ്സുകളായ 150ലധികം വിദ്യാർഥികളെയും എസിസിഎ പാർട്ട് ക്വാളിഫൈഴ്സായ 500ലധികം വിദ്യാർഥികളെയും സിഎംഎ- യുഎസ്എ യോഗ്യത നേടിയ 100ലധികം വിദ്യാർഥികളെയുമാണ് ആദരിച്ചത്.
2011ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമെഴ്സ് ലക്ഷ്യയിൽ പ്രതിവർഷം 13500ലധികം വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ ചടങ്ങിൽ അദ്ധ്യക്ഷനായി. സീനിയർ അക്കാഡമിക് മാനേജർ അവിനാഷ് കൂളൂർ, സെൻട്രൽ റീജിയണൽ മാനേജർ നയന മാത്യു, നോർത്ത് റീജിയണൽ മാനേജർ ഹനീസ ഹബീബ്, ഓൺലൈൻ ഓപ്പറേഷൻസ് അസിസ്റ്റന്റ് മാനേജർ ഗൗതം രാജ്, അസിസ്റ്റന്റ് റീജിയണൽ മാനേജർ ഇയാസ് മുഹമ്മദ്, വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരും പങ്കെടുത്തു.