നെയ്യ് കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നമ്മള്‍ക്ക് അറിയാം. അതില്‍ തന്നെ നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയും ആണ്. എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക. അതുകൂടാതെ, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല. ഇത്തരത്തില്‍ നെയ്യ് കഴിക്കാന്‍ പാടില്ലാത്തവര്‍ ആരെല്ലാമെന്ന് നോക്കാം.















