ഷാർജ> പ്രായമായവർക്ക് സൗജന്യ ചികിത്സാ സേവനങ്ങൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലഭിക്കുന്നുണ്ടെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ഥിരീകരിച്ചു.
വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്ര ചിലവ് മുതൽ ഇതിൽ ഉൾപ്പെടുന്നുവെന്നും, ഡിസ്ചാർജ് ചെയ്യുന്നതുവരെ ആശുപത്രിയിൽ പ്രത്യേക ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ വഴിയുള്ള ഇടപെടലിലാണ് ഷാർജ ഭരണാധികാരിയുടെ ഉത്തരവ്.
സാങ്കേതിക ചികിത്സകളിൽ വൈദഗ്ദ്ധ്യം നേടിയ ദക്ഷിണ കൊറിയയിൽ നിന്നുള്ള പരിചയസമ്പന്നരായ മെഡിക്കൽ ടീമും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഉൾപ്പെടുന്നുവെന്ന് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൂട്ടിച്ചേർത്തു