ഒരാള്‍ക്ക് ലിവര്‍ സിറോസീസ് വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും അപകടവാസ്ഥയിലായാല്‍, പലരും പറയുക നല്ല മദ്യപാനമായിരിക്കും അതുകൊണ്ടാണ് കരള്‍ രോഗം വന്നതെന്ന്. മദ്യപിച്ചാല്‍ കരള്‍ രോഗത്തിലുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സത്യം തന്നെ. എന്നാല്‍, കരള്‍ രോഗം വരുന്നവരെല്ലാം മദ്യപിക്കുന്നവരാകണം എന്നും നിര്‍ബന്ധമില്ല. നമ്മള് കഴിക്കുന്ന ചില ആഹാരങ്ങളും അതുപോലെ നമ്മളുടെ ചില ജീവിതശൈലികളും കരള്‍ രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരത്തില്‍ മദ്യപിക്കാത്തവരില്‍ കണ്ടുവരുന്ന ലിവര്‍ സിറോസീസ് ആണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസീസ് എന്ന് പറയുന്നത്. ഇതുതന്നെയാണ് സംവിധായകന് സിദ്ദിഖിനേയും ബാധിച്ചത്.