ബദാം കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നമ്മള്‍ക്ക് ലഭിക്കും എന്ന് അറിയാം. ചിലര്‍ രാവിലെ തന്നെ ബദാം കുതിര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് കാണാം. അതുപോലെ തന്നെ, ചിലര്‍ ബദാം പാലില്‍ അരച്ച് ചേര്‍ത്ത് കഴിക്കും. ചിലര്‍ പാലില്‍ ബദാം കുതിര്‍ത്ത് കഴിക്കും. ഇത്തരത്തില്‍ നമ്മള്‍ക്ക് പലവിധത്തില്‍ ബദാം ഒരു ദിവസം കഴിക്കാന്‍ സാധിക്കുന്നതാണ്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ബദാം കഴിക്കാവുന്നതാണ്. പല സ്ത്രീകളും ശരീരഭാരം കുറയ്ക്കാന്‍ ബദാം ദിവസേന കഴിക്കുന്നത് കാണാം. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, പുരുഷന്മാരും ബദാം കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.