ഷാര്‍ജ > ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ പീരിയോഡന്റിസ്റ്റായ ഷെര്‍മിന്‍ ഹാഷിര്‍ അബ്ദുള്‍ കരീ (42) നിര്യാതയായി. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയായ ഷെര്‍മിന്‍ മംഗലുരു യേനപോയ ഡന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ നിന്ന് എംഡിഎസ് നേടി.
ദുബായ് റാഷിദ് ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഹാഷിര്‍ ഹസനാണ് ഭര്‍ത്താവ്. മക്കള്‍: അഫ്റീന്‍, സാറ, അമന്.
വര്‍ഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം. മൃതദേഹം ശനി പകല്‍ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.