ഒരു കുഞ്ഞ് ജനിച്ച് 6 മാസം ആകുന്നത് വരെ അമ്മയുടെ മുലപ്പാല്‍ കൊടുത്ത് തന്നെ വളര്‍ത്തണം. ഈ സമയത്ത് കുഞ്ഞിന് മറ്റ് ആഹാരങ്ങള്‍ കൊടുക്കേണ്ട ഒരു ആവശ്യവുമില്ല. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വേണ്ടത്രയുള്ള പോഷകങ്ങള്‍ ഈ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. സത്യത്തില്‍ മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് മാത്രമല്ല, സത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കുറയുന്നുണ്ട് എന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.നല്ല കട്ടിയുള്ളതും മഞ്ഞനിറത്തില്‍ കാണപ്പെടുന്നതുമായ മുലപ്പാല്‍ പ്രോട്ടീനാല്‍ സമ്പന്നമാണ്. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസ്സാരയുടെ അളവും കുറവാണ്. ഇത് മാത്രമല്ല, നിരവധി പോഷകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അവ ഏതെല്ലാം എന്നും എങ്ങിനെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്നും നോക്കാം.