അബുദാബി > യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ചു. തിങ്കളാഴ്ചയായിരുന്നു സന്ദർശനം. യുഎഇയും ബഹ്റൈനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. യുഎഇ- ബഹ്റൈൻ സഹോദര്യം ഊട്ടി ഉറപ്പിക്കുവാൻ ശ്രമിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
രാജ്യങ്ങൾ തുടർന്നും അഭിവൃദ്ധി പ്രാപിക്കുമെന്ന പ്രതീക്ഷയും നേതാക്കൾ പ്രകടിപ്പിച്ചു. ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ഹമദ് രാജാവ് പ്രസിഡന്റിനോടും മുഴുവൻ അൽ നഹ്യാൻ കുടുംബത്തോടും അനുശോചനവും അറിയിച്ചു. കൂടി കാഴ്ചയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.