തിരുവനന്തപുരം > ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്ട്രോക്ക് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ചു. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.
ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. മന്ത്രിയുടെ ആവശ്യപ്രകാരം 15 പേരെ പത്തനംതിട്ട കുമ്പനാട് ഗില്ഗാൽ ഏറ്റെടുക്കും. ബാക്കിയുള്ളവര്‍ പുനരധിവാസത്തിലും തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.