പലരും പേടിക്കുന്ന പ്രധാന രോഗാവസ്ഥകളിൽ ഒന്നാണ് ഹൃദയാഘാതം. ഒരു വ്യക്തിക്ക് എപ്പോൾ വേണെങ്കിലും ഹൃദയാഘാതമുണ്ടാകാം. ഇത് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഭക്ഷണക്രവുമൊക്കെ തന്നെയാണ് ഈ രോഗത്തിൻ്റെ പ്രധാന കാരണങ്ങൾ. ഇത് കൂടാതെ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിച്ചാൽ ഒരു പരിധി വരെ രോഗത്തെ മാറ്റി നിർത്താൻ സാധിക്കും. ലക്ഷണങ്ങളൊന്നുമില്ലാതെ വരുന്ന സൈലൻ്റ് ഹാർട്ട് അറ്റാക്കിനെയും പേടിക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദ്രോഗമുള്ളവർ കൃത്യമായ ഇടവേളകിൽ ഡോക്ടറെ സന്ദർശിച്ച് മരുന്നുകൾ കഴിക്കേണ്ടതും ആരോഗ്യം പരിശോധിക്കേണ്ടതും ഏറെ പ്രധാനമാണ്. ഹൃദയാഘാതത്തിൻ്റെ സൂചനകൾ നൽകുന്ന ചില കാര്യങ്ങളുണ്ട്.