കുവൈത്ത് സിറ്റി> ലുലു ഹൈപ്പർമാർക്കറ്റിന്റെ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ ഉത്സവം, ‘ലുലു പ്രൗഡ്ലി സൗത്ത് ആഫ്രിക്ക- 2023’ വൻ വിജയം. ലുലുവിന്റെ എല്ലാ ഔട്ട്ലറ്റിലും ആയിരക്കണക്കിന് സന്ദർശകരെ ഫെസ്റ്റ് ആകർഷിച്ചു. ലുലു അൽ ഖുറൈൻ ഔട്ട്ലറ്റിൽ ഫെസ്റ്റ് കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.ഫെസ്റ്റിനോടനുബന്ധിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും വന്പിച്ച കിഴിവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളും പ്രത്യേക ഭക്ഷണങ്ങളുടെ സൗജന്യ സാമ്പിളുകളും മറ്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ബ്ലൂ ഡയമണ്ട്സ്, ഹാർട്ട്ലാൻഡ്, ബൊക്കോമോ, ബേക്കേഴ്സ്, വെല്ലിംഗ്ടൺസ്, സെറസ്, ദി ഹാർവെസ്റ്റ് ടേബിൾ, റോബിൻസൺസ് എന്നിവ ഫെസ്റ്റിലെ പ്രധാന ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു.
ദക്ഷിണാഫ്രിക്കൻ സംഗീത ബാൻഡുകളുടെ പ്രത്യേക പ്രകടനങ്ങളും അവിടെനിന്നുള്ള കലാകാരന്മാരുടെ പരമ്പരാഗത നൃത്തങ്ങളും കൂടാതെ ഭക്ഷണങ്ങളുടെയും സാധനങ്ങളുടെയും വലിയ പ്രദർശനങ്ങളും ആറ് ദിവസത്തെ ഉത്സവത്തിന്റെ മറ്റു കൂട്ടുന്നവയായി.ദക്ഷിണാഫ്രിക്കയുടെ സംസ്കാരവും പ്രദേശിക രുചികളും ഭക്ഷണവും ഉൽപന്നങ്ങളും കുവൈത്തിലെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനുള്ള അവസരമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.