ഷാർജ > ഷാർജ മീഡിയ കൗൺസിൽ രൂപീകരിക്കുന്നതിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. ഷാർജയുടെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി മീഡിയ കൗൺസിൽ അധ്യക്ഷനാകും.
കൗൺസിൽ അംഗങ്ങൾ
ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, ഷാർജ മീഡിയ സിറ്റി ചെയർമാൻ – ഫ്രീ സോൺ അതോറിറ്റി (ഷാംസ്),
മുഹമ്മദ് ഹസൻ ഖലാഫ്, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (എസ്ബിഎ) ഡയറക്ടർ ജനറൽ.
താരിഖ് സയീദ് അല്ലെ, ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്ജിഎംബി) ഡയറക്ടർ ജനറൽ.
യാക്കൂബ് അൽ മൻസൂരി, ഷാർജ മീഡിയ കൗൺസിൽ (എസ്എംസി) സെക്രട്ടറി ജനറൽ.
റാഷിദ് അബ്ദുല്ല അൽ ഒബേദ്, ഷാർജ മീഡിയ സിറ്റി ഡയറക്ടർ – ഫ്രീ സോൺ അതോറിറ്റി (ഷാംസ്).
സേലം അലി ഹമദ് അൽ ഗൈത്തി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (എസ്ബിഎ) ഡയറക്ടർ.
ആലിയ മുഹമ്മദ് ബു ഗനേം അൽ സുവൈദി, ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (എസ്ജിഎംബി) ഡയറക്ടർ.
പുതുതായി നിയമിതരായ കൗൺസിൽ അംഗങ്ങൾ നാല് വർഷത്തേക്ക് സേവനമനുഷ്ഠിക്കും.