റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികള്ക്കായി ഏര്പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം 2022 23 ന്റെ തൃശ്ശൂര് ജില്ലാതല വിതരണം നടത്തി. ജില്ലയില് നിന്നും അര്ഹരായ 10 കുട്ടികള്ക്കാണ് പുരസ്കാരം വിതരണം ചെയ്തത്.
പത്താം ക്ലാസ്സിലും പ്ലസ് ടു വിലും തുടര്പഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്ക്ക് പ്രോത്സാഹനം നല്കുന്നതിനായി ഏര്പ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണല് ഇന്സ്പരേഷന് അവാര്ഡ്’ അഥവാ ‘കിയ’ മൊമെന്റോയും ക്യാഷ് െ്രെപസും അടങ്ങുന്നതാണ് പുരസ്കാരം. തൃശൂര് കെ.എസ്.ടി.എ ഹാളില് നടന്ന ചടങ്ങില് മുന് വ്യവസായ വകപ്പ് മന്ത്രിയും കുന്നംകുളം എം.എല്.എ യുമായ എ സി മൊയ്തീന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം തൃശ്ശൂര് ഏരിയ സെക്രട്ടറി വി ആര് സുരേഷ് ചന്ദ്രന് അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം സംസ്ഥാനകമ്മറ്റി അംഗം സുലേഖ ജമാല്, സിപിഐഎം തൃശ്ശൂര് ഏരിയ കമ്മറ്റി അംഗം അഡ്വക്കറ്റ് പി ആര് ജയകുമാര്, കേളി മുന് കേന്ദ്രകമ്മറ്റി അംഗം ബോബി മാത്യു എന്നിവര് ആശംസകള് അര്പ്പിച്ചു സംസാരിച്ചു. കേളി സനയ്യ അര്ബൈന് രക്ഷാധികാരി സമിതി അംഗം മൊയ്തീന് കുട്ടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
പത്താംതരത്തില് നിന്നും അബ്ദുല് അഹദ് ആഷിഖ്, ദേവിക ലാല് കെ, ലിയന ഷബ്നം കെ എ, മുഹമ്മദ് സിനാന്, ശ്യാംജിത് പി എസ്, അനന്തകൃഷ്ണ സി പി എന്നീ ആറ് കുട്ടികളും പ്ലസ്ടു വിഭാഗത്തില് നിന്നും നസല പി.എസ്, ഭരത് ഇ എ, ഹര്ഷ വി ബി, നീതിന് എന്നീ നാല് കുട്ടികളുമാണ് പുരസ്കാര ജേതാക്കള്. ഇവര്ക്കുള്ള പുരസ്കാരങ്ങള് എം എല് എ വിതരണം ചെയ്തു. കേളി അംഗങ്ങളായിരുന്ന അഷ്റഫ് .കെ. സി സ്വാഗതവും ദാസന് കൃഷ്ണന് നന്ദിയും പറഞ്ഞു.
റിയാദിലെ വിദ്യാലയങ്ങളില് നിന്നും അര്ഹരായ 20 വിദ്യാര്ത്ഥികള്ക്ക് റിയാദില് ഒരുക്കിയ ചടങ്ങില് പുരസ്കാരം വിതരണം ചെയ്തിരുന്നു. പത്താം ക്ലാസ് വിഭാഗത്തില് 129, പ്ലസ് ടു വിഭാഗത്തില് 99 എന്നിങ്ങനെ 228 കുട്ടികള് ഈ അധ്യയനവര്ഷം പുരസ്കാരത്തിന് അര്ഹരായിട്ടുള്ളത്. ആലപ്പുഴ 9, എറണാകുളം 7, കണ്ണൂര് 25, കാസര്കോട് 3, കൊല്ലം28, കോട്ടയം 3, കോഴിക്കോട് 22, തിരുവനന്തപുരം 31, പത്തനംതിട്ട 4, പാലക്കാട് 20, മലപ്പുറം 44, വയനാട് 2 എന്നിങ്ങനെ പുരസ്കാരത്തിന് അര്ഹരായ കുട്ടികള്ക്ക് ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളില് പുരസ്കാരം വിതരണം ചെയ്യും.