കൊച്ചി> നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം. ”ആലുവയില്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബര്‍ ആക്രമണം. സംഭവത്തില്‍ നടന് പൊലീസില്‍ പരാതി നല്കി. ഫോണിലൂടെയും വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്.
മണിപ്പൂരില്‍ യുവതികള്‍ വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ സുരാജ് ഫേസ്ബുക്കിലൂടെ മുമ്പ് പ്രതികരിച്ചിരുന്നു. ഇതുപറഞ്ഞാണ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ന്നത്.
മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ സുരാജിന്റെ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ‘മണിപ്പുര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്.