മനാമ> സൗദിയില് വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള് സംരക്ഷിക്കാനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ നിയമം ആവിഷ്കരിച്ചു. ഗാര്ഹിക തൊഴിലാളികളോട് മോശമായി പെരുമാറുന്ന തൊഴിലുടമക്ക് 2,000 റിയാല് വരെ പിഴയും ഒരു വര്ഷത്തെ റിക്രൂട്ട്മെന്റ് നിരോധനവും ചുമത്തും.
ആവശ്യഘട്ടങ്ങളിലല്ലാതെ, കരാറില് സമ്മതിച്ച ജോലികള്ക്കുപരിയായി തൊഴിലാളികളെ തൊഴിലുടമ ആവശ്യമല്ലാതെ, സമ്മതിച്ചിട്ടുള്ള ജോലികള്ക്കുപരിയായി വീട്ടുജോലിക്കാരെ ജോലിക്കായി തൊഴിലുടമ ചുമതലപ്പെടുത്തരുതെന്ന് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നു. തൊഴിലാളിക്ക് പ്രതിമാസ വേതനം പണമായി നല്കണം. ഇത് ചെക്ക് ആയോ അല്ലെങ്കില് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടോ ട്രാന്സ്ഫര് ചെയ്യണം. ദിവസേന 9 മണിക്കൂറില് കുറയാതെ വിശ്രമം നല്കണം.
താമസിയാതെ പ്രാബല്യത്തില് വരുന്ന പുതിയ നിയമം തൊഴിലുടമയുടെ സ്വകാര്യമായ വിവരങ്ങള് വെളിവാക്കുന്ന വീട്ടുജോലിക്കാര്ക്ക് പിഴ വ്യവസ്ഥ ചെയ്യുന്നു. നിയമ ലംഘനം ആവര്ത്തിച്ചാല് തൊഴിലാളിയെ സ്വന്തം ചെലവില് നാടുകടത്തും. വീട്ടുജോലിക്കാരന് പിഴ അടക്കാനോ നാട്ടിലേക്കുള്ള യാത്ര വഹിക്കാനോ കഴിയുന്നില്ലെങ്കില്, സര്ക്കാര് ചെലവില് നാടുകടത്തും. ഇതിനായി മന്ത്രാലയം പ്രത്യേക സംവിധാനം ഏര്പ്പെടുത്തും. താമസത്തിനും നാടുകടത്തുന്നതിനുമായി വീട്ടുജോലിക്കാരില് നിന്ന് പിരിച്ചെടുക്കുന്ന പിഴ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.
പിഴയും നാടുകടത്തലും ഒഴിവാക്കുന്നതിന് വീട്ടുജോലിക്കാര് കരാറില് സമ്മതിച്ച ജോലികള് പാലിക്കണം. തൊഴിലുടമയുടെ സ്വത്തിനെ ബഹുമാനിക്കുകയും കുടുംബാംഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയും വേണം. തൊഴിലുടമയെയും കുടുംബത്തെയും കുറിച്ചുള്ള ഏതൊരു വിവരത്തിന്റെയും രഹസ്യസ്വഭാവം നിലനിര്ത്തുകയും വേണം.
പുതിയ വ്യവസ്ഥ ലംഘിക്കുന്ന തൊഴിലുടമകള്ക്ക് 2,000 റിയാലില് കൂടാത്ത പിഴയോ ഒരു വര്ഷത്തെ റിക്രൂട്ട്മെന്റ് നിരോധനമോ അല്ലെങ്കില് രണ്ടും കൂടിയോ ചുമത്തും. ലംഘനം ആവര്ത്തിച്ചാല് പിഴ 2,000 റിയാല് മുതല് 5,000 റിയാല് വരെ വര്ധിക്കും. കൂടാതെ മൂന്ന് വര്ഷം വരെ റിക്രൂട്ട്മെന്റ് നിരോധിക്കും. വീണ്ടും ആവര്ത്തിക്കുന്നത് സ്ഥിരമായ റിക്രൂട്ട്മെന്റിന്റെ നിരോധനത്തിന് കാരണമാകും.