പൊതുവേ പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവയിലെ മധുരം സ്വാഭാവിക മധുരമായതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് പോലും ഇത് ആരോഗ്യകരവുമാണ്. പല തരം ഫലങ്ങള്‍ ലഭ്യമാണ്. പൊതുവേ സീസണല്‍ ഫലങ്ങള്‍, അതായത് അതാത് കാലത്ത് സുലഭമായ പഴങ്ങളാണ് ആരോഗ്യത്തിന് ഗുണകരമെന്ന് പറയാം. പലതും ഇത് അവഗണിച്ചു കളയും. ഇവ മാത്രമല്ല, വലിയ വില കൊടുക്കാതെ തന്നെ ലഭിയ്ക്കുന്നവയും അത്ര ഗുണകരമായി കണക്കാക്കാത്തവരാണ് പലരും. ഇത്തരത്തില്‍ ഒന്നാണ് ഞാവല്‍പ്പഴം. കടുംവയലറ്റ് നിറത്തിലെ ഇത് പോഷകങ്ങള്‍ ഏറെയുള്ള ഒന്നാണ്.















