കൊച്ചി> ചുവരിൽ ഘടിപ്പിക്കാവുന്ന സോളാർ ഇൻവെർട്ടർ വിത്ത് ഇൻബിൽറ്റ് ലിഥിയം ബാറ്ററി അവതരിപ്പിച്ച് സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ്. ഇൻബിൽറ്റ് ലിഥിയം ബാറ്ററിയോടു കൂടിയ ഇൻവെർട്ടർസോളാർ, ഗ്രിഡ് വൈദ്യുതി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും.
ഇൻവെർട്ടറിന് ഒരു തരത്തിലും മെയിന്റനൻസ് ഉണ്ടാകില്ല എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ബാറ്ററി ബാക്കപ്പ് / കപ്പാസിറ്റി വിവരങ്ങൾ അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ മോണിറ്ററും ആ വിവരങ്ങൾ ആൻഡ്രോയിഡ് ആപ്പ് വഴി നിരീക്ഷിക്കാനും കഴിയും.
850va/1200 va എന്നിങ്ങനെ രണ്ട് പവർ മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 va സിസ്റ്റത്തിന് 35 കിലോയുമാണ് ഭാരം. കൂടാതെ കമ്പനി കേരളത്തിലും തമിഴ് നാടിലും വിതരണക്കാരെയും തേടുന്നുണ്ട്.
കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ നിർമ്മാണ രംഗത്തെ പങ്കാളിയാണ് ആരെൻഖ്.