രോഗങ്ങളുടെ കാലമാണ് പൊതുവെ മഴക്കാലം എന്ന് പറയുന്നത്. പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്ന സമയമാണ് മഴക്കാലം എന്ന് പറയുന്നത്. രോഗത്തിന്റെയും അണുബാധയുടെയും കാലമായത് കൊണ്ട് തന്നെ, ആരോഗ്യവും സംരക്ഷണവും നിലനിർത്താൻ പ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. ചൂട് മാറി മഴക്കാലം വരുന്നത് നല്ലതാണെങ്കിലും പലപ്പോഴും തണുത്ത പാനീയങ്ങൾ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം കൂടുതലാണ്. അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിൻ്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.