ആരോഗ്യകരമായ പല ഭക്ഷണങ്ങളുമുണ്ട്. എന്നാല്‍ നാം പാകം ചെയ്യുന്ന രീതിയും കഴിയ്ക്കുന്ന രീതിയുമെല്ലാം ഇത് ചിലപ്പോള്‍ അനാരോഗ്യകരമാകും. ചിലത് പറഞ്ഞു കേള്‍ക്കുന്നതും ചിലത് വാസ്തവവുമായിരിയ്ക്കും. ഇത്തരത്തില്‍ നാം കേട്ട് വരുന്ന ഒന്നാണ് മീനും മോരും ചേര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യകരമല്ലെന്നത്. ഇത് രണ്ടും ഒരുമിച്ച് കഴിച്ചാല്‍ പാണ്ട് വരുമെന്ന് പോലുളള പലതും നാം കേട്ടു കാണും.