നമ്മുടെ പല പാരമ്പര്യങ്ങളും പല ശീലങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്ന ഗണത്തില്‍ ഇപ്പോഴത്തെ തലമുറ വിലയിരുത്താറുണ്ട്. പണ്ട് കാലത്തുള്ള ഇത്തരം ചില കാര്യങ്ങള്‍ വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും അടിസ്ഥാനമായാണ് കാരണവന്മാര്‍ പറഞ്ഞ് വച്ചിരുന്നതെങ്കിലും ഇവയ്ക്ക് പലതിനും ശാസ്ത്രീയ അടിത്തറയുണ്ടെന്നതാണ് വാസ്തവം. പലതിന്റേയും അടിസ്ഥാനം തിരഞ്ഞു പോയാല്‍ എത്തിച്ചേരുന്നത് സയന്‍സില്‍ തന്നെയായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് നാം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന പൊസിഷന്‍.