എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ജീരകം. കാണാൻ കുഞ്ഞന്മാരാണെങ്കിലും വളരെയധികം ആരോഗ്യ ഗുണങ്ങൾ ജീരകത്തിനുണ്ട്. നല്ല മണവും ഗുണവുമുള്ള ജീരകം ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ പാചക രീതികളിൽ ഏറ്റവും പ്രധാനമായി ചേർക്കുന്ന ചേരുവയാണ് ജീരകം. മിക്ക വീടുകളിലും ജീരക വെള്ളം ഉപയോഗിക്കാറുണ്ട്. ഇതൊരു ഡീടോക്സ് പാനീയമാണ്. ശരീരഭാരം കുറയ്ക്കാനും ഈ ജീരക വെള്ളത്തിന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. വളരെ വേഗത്തിലും ആരോഗ്യകരമായ രീതിയിലും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ് ജീരക വെള്ളം. ശരീരത്തിൽ അടിഞ്ഞ് കൂടുന്ന ചീത്ത കൊളസ്ട്രോൾ കളയാനുള്ള മാർഗം കൂടിയാണിത്.