മഴക്കാലമായതോടെ ഡെങ്കിപ്പനി പടര്‍ന്ന് പിടിയ്ക്കുകയാണ്. കേരളത്തില്‍ ഇതിന്റെ തോത് ക്രമാതീതമാകുന്നു. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പല തരം പനികളുണ്ട്. ഇതില്‍ ഡെങ്കിപ്പനി അപകടകരമാകുന്നത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്നതിലൂടെയാണ്. ഒരു പരിധി വിട്ട് ഇത് താഴുന്നത് രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിന് കാരണമാകുന്നു. പല തരം പനികള്‍ വരുന്നത് കൊണ്ട് തന്നെ വന്നത് ഡെങ്കിപ്പനിയാണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ച് Dr Sneha Gandham, Consultant – Internal Medicine, CARE Hospitals, Banjara Hills, Hyderabad വിശദീകരിയ്ക്കുന്നു.