മസ്കറ്റ്> വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം.
അൽ ദഖിലിയ റോഡിൽ മസ്കറ്റ് മുതൽ ബിദ്ബിഡ് പാലം വരെയും അൽ ബത്തിന ഹൈവേയിൽ മസ്കറ്റ് മുതൽ ഷിനാസ് വരെയും വ്യാഴാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 10 മണി വരെയുമാണ് നിയന്ത്രണം.
എല്ലാ ട്രക്ക് ഡ്രൈവർമാരും അവരുടെ സുരക്ഷയ്ക്കും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.