മനാമ > ബഹ്റൈന്‍ പ്രതിഭ ജിദ്ദാലി യൂണിറ്റും സല്‍മാബാദിലെ മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍, മേഖല സെക്രട്ടറി ഡോ. ശിവകീര്‍ത്തി രവീന്ദ്രന്, രക്ഷാധികാരി സമിതി അംഗം രാജേഷ് ആറ്റടപ്പ, ഹെല്പ്ലൈന് കണ്‍വീനര്‍ നൗഷാദ് പൂനൂര്, ് മെഡിക്കല്‍ സെന്റര്‍ ഓപ്പറേഷന് മാനേജര്‍ ഗീരീഷ് എന്നിവര്‍ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഡോ. ഫാമില്‍ എരഞ്ഞിക്കല്‍ നയിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് അരങ്ങേറി. ഡോ. നീന തോമസും പങ്കെടുത്തു. ക്യാമ്പിന് പ്രതിഭ ജിദ്ദാലി ഭാരവാഹികളായ ജോഷി, സജീവന് എംവി, സിടി മനോജ്,ഗംഗാധരന് മുണ്ടത്ത്, രാജേഷ്. രഞ്ചിതന് പിഎം, സജീവന് സിസി. ഷാല്‍ ജിത്ത് എംടി അഖിലേഷ് രാഘവന്, മേഖല ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ ജെയ്സണ്‍ നേതൃത്വം നല്കി.