മനാമ > മലയാളം മിഷന് അംഗീകാരത്തോടെ ബഹ്റൈന്‍ പ്രതിഭ നടത്തുന്ന മലയാളം പാഠശാലയുടെ പ്രവേശനോത്സവം ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി അംഗവുമായ സിവി നാരായണ്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് ബഹ്റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി ബിജു എം സതീഷ്, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രതീപ് പത്തേരി, മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കുട്ടികള്‍ ഭാഷാ പ്രതിജ്ഞ എടുത്തു. കുട്ടികളുടെ പാട്ടും കഥകളും കവിതകളും ചടങ്ങിന്റെ മാറ്റ് കൂട്ടി.
പ്രതിഭ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിസന്റ് അഡ.: ജോയ് വെട്ടിയാടാന്‍ അധ്യക്ഷനായി. പാഠശാല പ്രിന്‍സിപ്പല്‍ സുരേന്ദ്രന് സ്വാഗതവും കണ്‍വീനര്‍ സോണി നന്ദിയും പറഞ്ഞു.
കോവിഡ് മഹാമാരി മൂലം ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ചിരുന്ന പാഠശാല ക്ലാസുകള്‍ ഈ വര്‍ഷം മുതല്‍ പ്രതിഭയുടെ റിഫ, സല്‍മാബാദ് മുഹറഖ്, മനാമ എന്നീ 4 മേഖലകളിലായി ഓഫ്ലൈന് ആയാണ് സംഘടിപ്പിക്കുന്നത് .
പുതിയ അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 33373368, 38791131 നമ്പറുകളില്‍ ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.