ദമ്മാം> കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ദമ്മാമിൽ മരിച്ചു. ദമ്മാം ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂളിലെ 8 ക്ലാസ്സ് വിദ്യാർഥിയും ഹൈദരാബാദ് സ്വദേശിയുംമായ അമ്മാർ അസ്ഹർ ആണ് മരിച്ചത്.
രണ്ടാഴ്ച മുൻപ് ദമ്മാമിലെ ഗവർണർ ഹൗസ്ന് സമീപം നടന്ന കാർ അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ചികിതസയിലായിരുന്നു. കാർ അപകടത്തിൽ അമ്മാറിൻ്റെ സഹോദരനും 9 ക്ലാസ്സ് വിദ്യാർഥിയുമായ ഇബ്രാഹിം അസ്ഹറും, 11 ക്ലാസ്സ് വിദ്യാർഥിയായ ഹസ്സൻ റിയാസും മരിച്ചിരുന്നു. ദമ്മാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവും ആയ നാസ് വക്കത്തിൻ്റെ ഇടപെടലിനെ തുടർന്ന് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഖബറടക്കി