മനാമ > ലോക രക്തദാന ദിനത്തില് ബഹ്റൈന് പ്രതിഭ നടത്തിയ രക്തദാന ക്യാമ്പുകള്ക്ക് ആദരം. ബഹ്റൈന് ഡിഫന്സ് ഫോഴ്സും കിംഗ് ഹമദ് യൂണിവേഴ്സിറ്റിയും അവാലി കാര്ഡിയാക് ഹോസ്പിറ്റലും ചേര്ന്ന് സംഘടിപ്പിച്ച പരിപാടിയില് പ്രതിഭ ഹെല്പ് ലൈന് കണ്വീനര് നൗഷാദ് പൂനൂര് മെമന്റോ ഏറ്റുവാങ്ങി..
പ്രതിഭ ഹെല്പ് ലൈന് നേതൃത്വത്തില് പ്രതിഭയുടെ നാല് മേഖലകള്ക്ക് കീഴിലെ ഇരുപത്തിയേഴ് യൂണിറ്റുകളില് നിന്നുള്ള പ്രവര്ത്തകരും അനുഭാവികളും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്, സല്മാനിയ മെഡിക്കല് കോളേജ്, ബിഡിഎഫ് ഹോസ്പിറ്റല്, അവാലി ഹോസ്പിറ്റല് എന്നിവിടങ്ങളില് പല തവണ സംഘടിപ്പിച്ച ക്യാമ്പുകളില് രക്തദാനം ചെയ്തിരുന്നു. റമസാന് മാസത്തില് മാരത്തോണ് രക്തദാനം സംഘടിപ്പിച്ചും പ്രതിഭ പ്രവര്ത്തകര് മാതൃകയായി..
കോവിഡ് കാലത്തു നടത്തിയ രക്തദാന ക്യാമ്പുകളുടെ ഭാഗമായി കഴിഞ്ഞ വര്ഷവും പ്രതിഭയെ തേടി അംഗീകാരം എത്തിയിരുന്നു. ആയിരത്തിലധികം പ്രതിഭ പ്രവര്ത്തകരാണ് കോവിഡ് കാലത്തു മാത്രം രക്തദാനം നടത്തിയത്.
ബഹ്റൈന് ആതുര സേവനരംഗം നല്കുന്ന ഈ അംഗീകാരം പ്രതിഭ പ്രവര്ത്തകര്ക്ക് കൂടുതല് സാമൂഹിക ജീവകാരുണ്യ പ്രവര്ത്തനങ്ങള് ഏറ്റെടുത്തു നടത്താനുള്ള ഊര്ജ്ജമാകുമെന്നും ഈ പ്രവര്ത്തനങ്ങളില് പങ്കാളികളായ മുഴുവന് പ്രവര്ത്തകരെയും അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ ജനറല് സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡണ്ട് അഡ്വ ജോയ് വെട്ടിയാടനും അറിയിച്ചു.