മനാമ > ബഹ്റൈന് പ്രതിഭ ബാലവേദിയുടെ നേതൃത്വത്തില് കുട്ടികള്ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പായ വേനല്തുമ്പികള് 2023 രജിസ്ട്രേഷന് പുരോഗമിക്കുന്നു. ജൂലൈ ഏഴു മുതല് ആഗസ്ത് നാലുവരെ മാഹൂസിലെ ‘ലോറല്സ് സെന്റര് ഫോര് ഗ്ലോബല് എഡ്യൂക്കേഷന്’ ഹാളിലാണ് വേനല്തുമ്പികള് അരങ്ങേറുക.
ഏഴു മുതല് 18 വയസ്സു വരെയുള്ള കുട്ടികള്ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഏഴുവര്ഷമായി കേരളത്തിലെ വേനല്ത്തുമ്പി ക്യാമ്പിന്റെ സംസ്ഥാന പരിശീലകനായി പ്രവര്ത്തിക്കുന്ന മുസമ്മില് കുന്നുമ്മലാണ് ക്യാമ്പിന്റെ കോഡിനേറ്റര്.
കുട്ടികളില് ശാസ്ത്രാവബോധം, കലാസാഹിത്യ ചിത്ര രചനാദികളില് താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങള്, സാമൂഹിക അവബോധം, സഹവര്ത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങള്, നാടിനെയും ആഘോഷങ്ങളെയും അറിയല്, തുടങ്ങി ലക്ഷ്യങ്ങളോടെ ഒരുക്കുന്ന വേനലവധി ക്യാമ്പില് പങ്കെടുക്കാന് താല്പര്യമുള്ളവര്ക്ക് 39137671, 34049109, 3779 3545 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
നടത്തിപ്പിനായി 101 സംഘാടക സമിതി പ്രവര്ത്തിക്കുന്നു. പ്രതിഭ ഹാളില് വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറല് സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന് അദ്ധ്യക്ഷനായി. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്, എന്കെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവന് എന്നിവര് സംസാരിച്ചു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം പറഞ്ഞു.
ബിനു കരുണാകരനാണ് സംഘാടക സമിതി കണ്വീനര്. ഷീജ വീരമണി, രാജേഷ് അട്ടാച്ചേരി (ജോ. കണ്വീനര്). സബ്കമ്മിറ്റി കണ്വീനര്മാര്: രജിസ്ട്രേഷന്: അനഘ രാജീവന്, പ്രദീപന്, ഗതാഗതം: മുരളീകൃഷ്ണന്, ജയേഷ് വികെ, ഭക്ഷണം ഗിരീഷ് കല്ലേരി, കണ്ണന് മുഹറഖ്, ജയകുമാര്, ലോജിസ്റ്റിക്സ്: സുരേഷ് വയനാട്, ഗണേഷ് കൂറാറ, പ്രോപ്പര്ട്ടി: ജോണ് പരുമല, ഹേന മുരളി. വേദി: പ്രജില് മണിയൂര്.