പാറശാല
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ സിപിഐ എം കന്യാകുമാരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തക്കലയിൽ വനിതാ അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഭരണഘടന വിരുദ്ധമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പാവപ്പെട്ടവർ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലും വെള്ളം ചേർത്തുവെന്നും പി കെ ശ്രീമതി പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി, കനിമൊഴി എംപി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സി കനകരാജ്, എസ് നൂർമുഹമ്മദ്, മുൻ എംപി എ വി ബെല്ലാർമിൻ, മുൻ എംഎൽഎ ആർ ലീമാറോസ് എന്നിവർ സംസാരിച്ചു. സുജാ ജാസ്മിൻ സ്വാഗതവും ചന്ദ്രകല നന്ദിയും പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.















