നല്ല ഷേപ്പ് ഉള്ള ശരീരം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പലപ്പോഴും ശരീരപ്രകൃതിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നവരാണ്. പക്ഷെ മാറി കൊണ്ടിരിക്കുന്ന ഈ ജീവിതശൈലി കാരണം പലർക്കും ആരോഗ്യത്തിൻ്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകാൻ സാധിക്കാറില്ല. ജോലി തിരക്കുകൾക്കിടയിൽ പലരും കൈയിൽ കിട്ടുന്നത് ഒക്കെ വാരി വലിച്ച് തിന്നാറാണ് പതിവ്. കഴിക്കുന്ന ഭക്ഷണത്തിലെ അതുപോലെ ദൈനംദിനത്തിലുള്ള ശീലത്തിലും ഒരു അൽപ്പം ശ്രദ്ധ നൽകിയാൽ മതി ചാടുന്ന വയർ കുറയ്ക്കാൻ ചിലപ്പോൾ സാധിച്ചേക്കാം. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്നാക്സായും അതുപോലെ പ്രഭാത ഭക്ഷണമായി കഴിക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങളെ നോക്കാം. ശരീരത്തിന് ആവശ്യമായ ഊർജവും പോഷകങ്ങളും നൽകുകയും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് അലിയിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്.