അടുക്കളയില്‍ നാം പച്ചക്കറികളും മറ്റും അരിയാന്‍ നാം ഉപയോഗിയ്ക്കുന്നത് ചോപ്പിംഗ് ബോര്‍ഡുകളാണ്. ഇവ തടി കൊണ്ടുള്ളവയും പ്ലാസ്റ്റിക് കൊണ്ടുള്ളവയുമുണ്ട്. പലരും പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് ഉപയോഗിയ്ക്കാറ്. ഇതിന് കാരണവുമുണ്ട്. ഉപയോഗിയ്ക്കാനും വൃത്തിയാക്കാനും എളുപ്പമാണ്. കാണാനും നല്ലതാണ്. ഇപ്പോള്‍ പല രീതിയിലെ ആകര്‍ഷകരമായ ചോപ്പിംഗ് ബോര്‍ഡുകള്‍ ലഭ്യവുമാണ്. പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നവയാണ്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് വരുത്തുന്ന അപകടങ്ങള്‍ ചെറുതല്ല. ഇതെക്കുറിച്ച് അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.