ദുബായ്> ഭിന്നതയെത്തുടർന്ന് അടച്ചുപൂട്ടിയ എംബസികൾ തുറക്കാനൊരുങ്ങി ഖത്തറും യുഎഇയും. ഖത്തർ എംബസി അബുദാബിയിലും ഖത്തർ കോൺസുലേറ്റ് ദുബായിലും യുഎഇ എംബസി ഖത്തർ തലസ്ഥാനമായ ദോഹയിലും തുറക്കുമെന്ന് ഇരുരാജ്യവും അറിയിച്ചു. ഫോണിലൂടെ സംസാരിച്ച ഇരുരാജ്യങ്ങളിലെയും വിദേശമന്ത്രിമാർ എംബസികൾ തുറക്കാനും നയതന്ത്രബന്ധം പുതുക്കാനുമുള്ള തീരുമാനത്തിൽ പരസ്പരം അഭിനന്ദിച്ചു.
2017ലാണ് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ബഹിഷ്കരണവും ഉപരോധവും ആരംഭിച്ചത്.