കുവൈത്ത് സിറ്റി > പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് സേവനം കൊണ്ടും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവും ഫോക്കസിന്റെ ഉപദേശകസമതി അംഗവും സംഘടനയുടെ മുൻകാല പ്രസിഡന്റുമായിരുന്ന സലിംരാജിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ബ്രിട്ടീഷ് ലിങ്ക് കുവൈറ്റ് അലുമിനിയം കമ്പനി ഡ്രാഫ്റ്റ്സ്മാനുമാണ് സലിം. നാട്ടിലേക്ക് മടങ്ങുന്ന സലിമിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. ഫോക്കസ് കുവൈറ്റിന്റെ പ്രസിഡന്റ് ജിജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. ഫോക്കസ്സ് വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്പ്, മുൻ പ്രസിഡന്റ് മാരായ തമ്പി ലൂക്കോസ്, ബിനു മാത്യു, രതീഷ്കുമാർ, റോയി എബ്രഹാം, മുൻ ജനറൽ സെക്രട്ടറി മാരായ അനിൽ കെ ബി, രാജീവ് സി ആർ, ഡാനിയാൽ തോമസ്, മുൻ ട്രഷറർമാരായ നിതിൻ കുമാർ, സിറാജുദ്ധീൻ, സി ഒ കോശി, ഫോക്കസ് യൂണിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്പ്, അബ്ദുൽ ഗഫൂർ, എബ്രഹാം ജോർജ്, സന്തോഷ് തോമസ്, വിപിൻ പി.ജെ. സുരേഷ്, സത്യൻ എം.ഡി., ഗിരീഷ്, ശ്രീകുമാർ, സന്തോഷ് കുമാർ പി, ഉജൂബ്, ജിജി കെ ജോർജ്, സാമൂവൽ കൊച്ചു ഉമ്മൻ, സുഗതൻ, സൈമൺ ബേബി, റെജു ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നൽകി. റോയ് എബ്രഹാം താൻ വരച്ച സലിം രാജിന്റെ രേഖാ ചിത്രം നൽകി. സലിം രാജിനെ കുറിച്ചുള്ള ഓർമ്മകൾ വീഡിയോ രൂപത്തിൽ പ്രദർശിപ്പിക്കുകയും, ലഘു വിവരണം ട്രഷറർ ജേക്കബ് ജോൺ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഫോക്കസ് നൽകിയ സ്നേഹാദാരത്തിന് നന്ദി പറഞ്ഞു കൊണ്ട് സലിം രാജ് മറുപടി പ്രസംഗം നടത്തി
സന്തോഷ് തോമസ്, സൂരജ് , നീരജ സൂരജ് എന്നിവർ ഗാനാലപനം നടത്തി. വൈഷ്ണവി രാജീവ്, നിരൻജന സൂരജ്, നീരജ സൂരജ് ആൻജലിറ്റ രമേഷ് എന്നിവർ ഡാൻസ് അവതരിപ്പിച്ചു. രശ്മി രാജീവ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ഫോക്കസ് ജോയിന്റ് ട്രഷറർ സജിമോൻ നന്ദി പറഞ്ഞു.