ദുബായ് > യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 27 മുതൽ 30 വരെ (ഇസ്ലാമിക് ഹിജ്റ കലണ്ടർ പ്രകാരം ദുൽ ഹജ് 9 മുതൽ 12 വരെ) അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇത് ആറ് ദിവസത്തെ അവധിയായി നീളുന്നു. പൊതുമേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ശമ്പളമുള്ള അവധിയായിരിക്കും ഇത്.
ഇന്ന്( ജൂൺ 19) ദുൽഹജ് ആദ്യ ദിവസമാണെന്ന് സൗദി ഇന്നലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഗൾഫിൽ അറഫാ ദിനം 27നും ബലി പെരുന്നാളിന്റെ ആദ്യ ദിനം 28നും ആയിരിക്കും. ഇസ്ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹജ് പത്താം ദിവസമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്