കോഴിക്കോട് > എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ ഭാരവാഹികളായി കെ ബാഹുലേയൻ (പ്രസിഡന്റ്), യു പ്രദീപൻ, കെ ഷാജു (വൈസ് പ്രസിഡന്റുമാർ), ഐ കെ ബിജു (ജനറൽ സെക്രട്ടറി), എം ജെ ശ്രീരാം, സി എച്ച് സപ്ന, എം പി അപ്പുണ്ണി, എ ഡി പൂർണിമ (ജോയിന്റ് സെക്രട്ടറിമാർ), പി കെ ഭാഗ്യബിന്ദു (ട്രഷറർ), എം വിനോദ് (അസി. ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
എൽഐസി യുടെ ഓഹരി വിൽപ്പന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും എൽഐസിയെ പൊതുമേഖലയിൽ ശക്തിപ്പെടുത്തണമെന്നും എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ 51മത് വാർഷിക സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലൈഫ് ഇൻഷുറൻസ് മേഖലയിൽ കൂടുതൽ വിനാശകരമായ പരിഷ്ക്കാരങ്ങൾ കൊണ്ട് വരുന്നതിനായി ഇൻഷുറൻസ് നിയമവും ഐആർഡിഎഐ നിയമവും ഭേദഗതി ചെയ്യാനുള്ള തെറ്റായ നീക്കങ്ങൾ ആണ് കേന്ദ്ര സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. അത്തരം നീക്കം രാജ്യതാൽപ്പര്യത്തിന് എതിരാണ്. സർക്കാരിന്റെ ഇത്തരം പരിഷ്ക്കരണ നടപടിക്കെതിരെ ലൈഫ് ഇൻഷുറൻസ് ജീവനക്കാർ പോരാട്ടത്തിന് തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നീക്കം ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ ഇടപെടുക, ഫെഡറലിസത്തിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ലൈഫ് ഇൻഷുറൻസ് പ്രീമിയതിന്മേലുള്ള ജിഎസ്ടി ഉപേക്ഷിക്കുക, എൽഐസിയിൽ ക്ലാസ് 3, ക്ലാസ്സ് 4 തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുക, എൽഐസിയിലെ പെൻഷനും ഫാമിലി പെൻഷനും പരിഷ്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എഐഐഇഎ) സംസാരിക്കുന്നു
സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രതിനിധി സമ്മേളനത്തിൽ പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എഐഐഇഎ), ആർ പ്രീതി (വൈസ് പ്രസിഡന്റ്, എസ്സെഡ്ഐഇഎഫ്), ആർ കെ ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി, എസ് സെഡ്ഐഇഎഫ്) എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ടി ബിന്ദു (കോഴിക്കോട്), ഗോവിന്ദ് മേനോൻ (കോഴിക്കോട്), ആർ അർജുൻ (രാമനാട്ടുകര), കെ പി ഷൈനു (വടകര), എം അനിൽകുമാർ (തലശ്ശേരി), സുധീഷ് (പെരിന്തൽമണ്ണ), എ ഡി പൂർണ്ണിമ (കോഴിക്കോട്), കെ ഷാജു (കോഴിക്കോട്), ടി സൂരജ് (കോഴിക്കോട്), സി സുരേന്ദ്രൻ (കൽപ്പറ്റ), സി ഗീത (കോഴിക്കോട്), ടി സി ബസന്ത് (കോഴിക്കോട്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഐ കെ ബിജു (ജനറൽ സെക്രട്ടറി, എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ) ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറഞ്ഞു.
ജനറൽ സെക്രട്ടറി ഐ കെ ബിജു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി കെ ഭാഗ്യബിന്ദു അവതരിപ്പിച്ച വരവ് ചെലവു കണക്കുകളും സമ്മേളനം അംഗീകരിച്ചു. പ്രസിഡന്റ് കെ ബാഹുലേയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സി എച്ച് സപ്ന നന്ദി പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നിന്നുമായി 150ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.