ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പല കുഞ്ഞന്‍ ഫലങ്ങളും ഏറെ ആരോഗ്യകരമാണ്. നാം പോലും കരുതാത്ത ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഇവ പലതും. ഇത്തരത്തില്‍ ഒന്നാണ് നെല്ലിക്കയെന്നത്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് പല രൂപത്തിലും നാം കഴിയ്ക്കാറുണ്ട്. ഇത് അച്ചാറായും ജ്യൂസായും ലേഹ്യമായുമെല്ലാം നാം കഴിയ്ക്കാറുണ്ട്. ഇതൊന്നുമില്ലെങ്കില്‍ തന്നെയും രാവിലെ വെറുംവയറ്റില്‍ ഒരു നെല്ലിക്ക ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കുന്നു. ജ്യൂസാക്കുന്നതിനേക്കാള്‍ ഇത് ചവച്ചരച്ച് കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് വേണം പറയാന്‍.















