ജിദ്ദ > കാൽ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്തുള്ള മലയാളികളുടെ കൂട്ടായ്മയായ ഹജ്ജ് വെൽഫെയർ ഫോറം നേതൃ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, കോർഡിനേറ്റർ സി.എച്ച് ബഷീർ, വോളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ് എന്നിവർ നേതൃത്വം നൽകി.
സേവന വീഥിയിൽ പുലർത്തേണ്ട ശുഷ്കാന്തിയും കോർഡിനേഷനും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള സെഷൻ മുംതാസ് സി.വി, അഷ്റഫ് വടക്കേക്കാട്, സഫറുള്ള മുല്ലോളി, റഹീം ഒതുക്കുങ്ങൽ എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ കണ്ണൂർ,ഗഫൂർ മമ്പുറം , മൊയ്തീൻ കെ വി, ഐടി കൺവീനർ സഹീർ , നഈം മോങ്ങം, ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, എം.പി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവർ വോളണ്ടറി പ്രവർത്തനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. കൊടശ്ശേരി കുഞ്ഞിമുഹമ്മദ് സ്വാഗതവും സി എച്ച് ബഷീർ ക്രോഡീകരണവും നടത്തി.















