രക്തദാനം മഹാദാനമെന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാവാം. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു പ്രവർത്തനമാണ് രക്തദാനമെന്ന് എല്ലാവർക്കുമറിയാം. ലോകമെമ്പാടും ജൂൺ 14നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തദാനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനാണ് ലോക രക്ത ദാന ദിനം എല്ലാ വർഷവും ആഘോഷിക്കുന്നത്. എല്ലാ ദിവസവും ആയിര കണക്കിന് ആളുകൾക്കാണ് വിവിധ ആവശ്യങ്ങൾക്കായി രക്തം വേണ്ടി വരുന്നത്. കോശങ്ങളിലേക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്ന മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് രക്തം. എല്ലാ അവയവങ്ങളുടെയും പ്രവർത്തനം സുഗമമാക്കാൻ രക്തം വളരെ പ്രധാനമാണ്.