ഇന്നത്തെ കാലത്ത് മലയാളികളെ കൂടുതല്‍ കീഴ്പ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുന്ന പ്രമേഹം അഥവാ ഡയബെറ്റിസ്. കണക്കുകള്‍ പ്രകാരം കേരളം പ്രമേഹരോഗികളുടെ എണ്ണത്തില്‍ നന്വര് വണ്‍ സംസ്ഥാനമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യ ലോകത്ത് തന്നെ രണ്ടാമത്തെ സ്ഥാനത്തും. പ്രമേഹത്തിന് കാരണങ്ങള്‍ പലതുമുണ്ട്. ഇത് ജീവിതശൈലി രോഗമാണ്, പാരമ്പര്യ രോഗമാണ്, ഭക്ഷണവും കാരണക്കാരനാകുന്നു. വ്യായാമക്കുറവ്, സ്ട്രെസ് എന്നിവയെല്ലാം തന്നെ പ്രമേഹത്തിനുള്ള കാരണങ്ങളാണ്.